inl
ഐ.എൻ.എല്ലിൽ ചേർന്നവർക്ക് മെമ്പർഷിപ്പ് നൽകുന്നു

തൃക്കരിപ്പൂർ: ഇന്ത്യൻ നാഷണൽ ലീഗിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ച പൊതുപ്രവർത്തരായ എം.കെ.സി അബ്ദുൽ റഹിമാൻ, എ.സി കമാൽ, കെ.വി. അബ്ദുൽ അസീസ് തുടങ്ങിയവർക്ക് ഐ.എൻ.എൽ തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതത്വത്തിൽ സ്വീകരണം നൽകി. പടന്നയിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് വി.കെ. ഹനീഫ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മൊയ്തീൻ കുഞ്ഞി കളനാട് മെമ്പർഷിപ്പ് വിതരണം ചെയ്തു. റസാഖ് പുഴക്കര, മമ്മു കോട്ടപ്പുറം, കെ.പി.മൊയ്തു, എ.സി. ശാഹുൽ ഹമീദ്, എ.സി മഹ്മൂദ് ഹാജി, ഫൈസൽ എന്നിവർ സംസാരിച്ചു. ശംസുദ്ധീൻ അരിഞ്ചിറ സ്വാഗതവും എ.ജി. ബഷീർ നന്ദിയും പറഞ്ഞു.