ആലക്കോട് :ഇക്കഴിഞ്ഞ 19 ന് രയറോം പുഴയിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കൾക്കായി രക്ഷാപ്രവർത്തനം നടത്തിയവരെ ആദരിച്ചു. ആലക്കോട് പൊലീസും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആലക്കോട് മേഖലാകമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സജീവ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ടിൽ, ഡിവൈ.എസ്.പി രത്നകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ തോമസ് വെക്കത്താനം, വാർഡ് മെമ്പർ കെ.പി.സാബു, വ്യാപാരി വ്യവസായി ഏകോപനസമിതി മേഖലാനേതാക്കളായ എം.എ. ജോൺസൺ, കെ.എം. ഹരിദാസ്, റോയ് പുളിക്കൽ, സിവിൽ പൊലീസ് ഓഫീസർ ജിജേഷ് എന്നിവർ സംസാരിച്ചു. സർക്കിൾ ഇൻസ്‌പെക്ടർ കെ.വിനോദൻ സ്വാഗതവും വ്യാപാരി വ്യവസായി ഏകോപനസമിതി മേഖലാ സെക്രട്ടറി ജോൺ പടിഞ്ഞാത്ത് നന്ദിയും പറഞ്ഞു.