ഇരിട്ടി: കോഴിക്കോടിനുള്ളിൽ കയറി അജ്ഞാത ജീവി കോഴികളെ കടിച്ചുകൊന്ന നിലയിൽ. താലൂക്ക് ആശുപത്രിക്ക് സമീപത്തെ നല്ലകണ്ടി പ്രദീപന്റെ 150 തോളം കോഴികളെയാണ് കടിച്ചു കൊന്നിട്ട നിലയിൽ കണ്ടെത്തിയത്. വീടിനു സമീപത്തുള്ള ഷെഡ്ഡിൽ കമ്പി വേലി കെട്ടിനുള്ളിലാണ് കോഴികളെ വളർത്തിയിരുന്നത്. ചൊവ്വാഴ്ച രാവിലെ കോഴികൾക്ക് തീറ്റ നൽകാനായി എത്തിയപ്പോഴാണ് കോഴികൾ ചത്തുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വാർഡ് കൗൺസിലർ കെ.ജി. നന്ദനൻ ഉൾപ്പടെയുള്ള ജനപ്രതിനിധികളും മൃഗഡോക്ടറും സ്ഥലത്തെത്തി പരിശോധന നടത്തി.