കാസർകോട്‌: കന്നടഭാഷ സംസാരിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കാൻ, ഇല്ലാത്ത വിഷയം ഊതിവീർപ്പിച്ചു ജനങ്ങളെ ഇളക്കിവിടാൻ ആർ.എസ്‌.എസ്‌–- ബി.ജെ.പി നേതാക്കൾ നടത്തുന്ന ശ്രമം തിരിച്ചറിയണമെന്ന്‌ സി.പി.എം ജില്ല സെക്രട്ടറി എം.വി ബാലകൃഷ്‌ണൻ. കന്നട പേരിലുള്ള സ്ഥലപ്പേര്‌ മലയാളത്തിലാക്കുന്നുവെന്നാണ്‌ അവർ പ്രചരിപ്പിക്കുന്നത്‌. ഇങ്ങനെയൊരു വിഷയം സംസ്ഥാന സർക്കാരിന്റെയോ എൽ.ഡി.എഫിന്റെയോ ആലോചനയിൽ പോലുമില്ല. ഭാഷാഭ്രാന്ത്‌ ഇളക്കി വിട്ടു കാലപമുണ്ടാക്കുകയാണ്‌ ഈ കള്ള പ്രചാരണത്തിൽ ഉന്നം വയ്‌ക്കുന്നത്‌. ഇല്ലാത്ത കാര്യത്തിന്റെ പേരിൽ കർണാടക നേതാക്കൾ നിവേദനം തയ്യാറാക്കി കർണാടക മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും നൽകിയിരിക്കുകയാണ്‌. മത–-ഭാഷാ സൗഹൃദം തകർക്കാനുള്ള നീക്കം തിരിച്ചറിയണമെന്നും എം.വി ബാലകൃഷ്‌ണൻ അഭ്യർത്ഥിച്ചു.