vaccine

തലശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയുമായി സഹകരിച്ച് കൊവിഡ് വാക്സിൻ ക്യാമ്പ് നടത്തി. മുബാറക് ഹയർ സെക്കൻഡറി സ്‌കൂളിൽ അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.കെ ജവാദ് അഹമ്മദ് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി മുഖ്യാതിഥിയായി. യൂണിറ്റ് സെക്രട്ടറി പി.കെ. നിസാർ, മേഖല പ്രസിഡന്റ് സി.സി വർഗീസ്, എ.കെ സക്കരിയ, കെ.കെ മൻസൂർ, മമതാ നജീബ്, ഡോ. അശ്വതി, കോ ഓർഡിനേറ്റർമാരായ എ.ആർ രാഗേഷ്, റജിന ലിജീഷ്, ഒ.എം മനു, ബൈറുഹ ചാരിറ്റബിൾ വിംഗ്സിന്റെ നസീബ് മുനീർ സംബന്ധിച്ചു. 600 ഓളം പേർക്കാണ് കോവിഷീൽഡ് വാക്സിൻ നൽകിയത്.