vt-
എൻഡോസൾഫാൻ ദുരിതബാധിതരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ കാസർകോട് കളക്ടറേറ്റിനു മുന്നിൽ നടത്തിയ യാചന സമരം എ ഐ സി സി അംഗം വി ടി ബൽറാം ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്: എൻഡോസൾഫാൻ ഇരകൾക്കു മതിയായ ചികിത്സ ഉറപ്പാക്കാൻ കാസർകോട് മെഡിക്കൽ കോളേജ് പൂർണ്ണ സജ്ജമാക്കണമെന്ന് എ.ഐ.സി.സി അംഗം വി.ടി. ബൽറാം ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് കളക്ടറേറ്റിനു മുന്നിൽ നടത്തിയ യാചനാസമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ബൽറാം.

എൻഡോസൾഫാൻ രോഗികൾ ഉൾപ്പെടെ കാസർകോട്ടുകാർ ഇന്നും ചികിത്സയ്ക്കു മംഗലാപുരത്തെ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന ദുരവസ്ഥയ്ക് മാറ്റമുണ്ടാകണം. ഏറ്റവും മുൻഗണന നൽകേണ്ട വിഭാഗമാണ് എൻഡോസൾഫാൻ ഇരകളെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ ബി.പി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ മനാഫ് നുള്ളിപ്പാടി , കാർത്തികേയൻ പെരിയ, ഷുഹൈബ് തൃക്കരിപ്പൂർ, സ്വരാജ് കാനത്തൂർ തുടങ്ങിയവർ സംസാരിച്ചു.