തളിപ്പറമ്പ: വെജ്‌കോ സഹകരണ സംഘത്തിൽ നിന്നും ഇന്നലെ വിരമിച്ച സീനിയർ ക്ലാർക്ക് എ. കമലാക്ഷന് വെജ്‌കോ ഹെഡ് ഓഫീസിൽ യാത്രയയപ്പ് നൽകി.
സി.പി.എം തളിപ്പറമ്പ ഏരിയാ സെക്രട്ടറി കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. സുമിത്രൻ, സഹകരണ സംഘം സീനിയർ ഇൻസ്‌പെക്ടർ കെ. രാജീവൻ, കെ.സി.ഇ.യു. തളിപ്പറമ്പ ഏരിയാ കമ്മിറ്റിയംഗം സി.എച്ച്. വിജയൻ, കെ. കുഞ്ഞിക്കണ്ണൻ, എ. കമലാക്ഷൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.കെ സജേഷ് സ്വാഗതവും പറഞ്ഞു.എം. മുരളീധരൻ നന്ദിയും പറഞ്ഞു.