kunnamangalam-news
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചാത്തമംഗലം ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് അഡ്വ.പി.ടി.എ റഹീം എം.എൽ.എ നിർവഹിക്കുന്നു

കുന്ദമംഗലം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ചാത്തമംഗലം ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് അഡ്വ.പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. രണ്ടാം തരംഗത്തിന്റെ ഘട്ടം കഴിഞ്ഞാൽ പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കു കൂടി വാഹനങ്ങൾ പ്രയോജനപ്പെടുത്തും. സി.പി.എം കുന്ദമംഗലം ഏരിയാ സെക്രട്ടറി ഇ.വിനോദ്കുമാർ, ലോക്കൽ സെക്രട്ടറി പി.ഷൈപ്പു, ഷാജു കുനിയിൽ, എം.വി ഷാജു, എം.കെ പ്രജീഷ്‌കുമാർ, പി.ഹാരിസ് എന്നിവർ പ്രസംഗിച്ചു.