കുറ്റ്യാടി: കറ്റൊന്ന് കണ്ണുരുട്ടിയാൽ തന്നെ രാജേഷിന്റെ ഉള്ളിൽ തീയാണ്. എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന ഒറ്റമുറി ഷെഡ്ഡിലാണ് ഈ യുവാവും കുടുംബവും പത്ത് വർഷമായി കഴിച്ചുകൂട്ടുന്നത്.
മരുതോങ്കര പഞ്ചായത്തിൽ പതിനൊന്നാം വാർഡിലെ കാവുതികണ്ടി രാജേഷിന് അടച്ചുറപ്പുള്ള ഒരു കൊച്ചു വീടിന് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്. ഭവന പദ്ധതിയിൽ മുൻഗണനാ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയതായിരുന്നു. റേഷൻ കാർഡ് ഇല്ലെന്ന സാങ്കേതിക കാരണത്താൽ തള്ളപെടുകയായിരുന്നു. ശ്രമം സാങ്കേതിക തടസ്മുണ്ടെന്ന കാരണത്താൽ പിന്തള്ളപെടുകയായിരുന്നു. പന്തൽ കെട്ട് പണിക്കാരനായ രാജേഷിന് സാധാരണ നിലയിൽ തന്നെ സ്ഥിരവരുമാനമില്ല. കൊവിഡ് രണ്ടാം തരംഗം പടർന്നതോടെ സ്ഥിതി തീർത്തും പരിതാപകരമായി.
മൂന്ന് മക്കളുടെ പഠനകാര്യങ്ങൾ പോലും മുടങ്ങുകയാണ്. പത്താം ക്ലാസിലെത്തിയ മൂത്ത മകന് ലോക്ക് ഡൗൺ വേളയിൽ ഏറെ കഷ്ടപ്പെടേണ്ടി വന്നു. വീടെന്ന സ്വപ്നം സഫലമാവുന്നതും ഉറ്റുനോക്കിയുള്ള ഈ കുടുംബത്തിന്റെ കാത്തിരിപ്പ് അപ്പോഴും നീളുകയാണ്.