കൊയിലാണ്ടി: കുട്ടികൾക്കായി ആട്ടവും പാട്ടും നാടകവുമൊരുക്കാൻ പൂക്കാട് കലാലയം. ഏഴാമത് ' കളി ആട്ടം' ജൂൺ രണ്ടാം വാരം നടക്കും. നാടക പ്രവർത്തകരായ മനോജ് നാരായണനും എ.അബൂബക്കറുമാണ് ഇത്തവണയും കളി ആട്ടത്തിന് നേതൃത്വം നൽകുക.

ലോകത്തിന്റെ ഏതു ഭാഗത്തു നിന്നുമുള്ള കുട്ടികൾക്ക് ഓൺ ലൈനിലൂടെ കളി ആട്ടത്തിൽ പങ്കെടുക്കാം. നാടകോത്സവത്തിൽ ലോകോത്തര നാടകങ്ങൾ അരങ്ങേറും.

കെ.ടി രാധാകൃഷ്ണൻ ചെയർമാനും കാശി പൂക്കാട് ജനറൽ കൺവീനറുമായി നൂറ്റൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ കലാലയം പ്രസിഡന്റ് യു.കെ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ശ്രീനിവാസൻ സ്വാഗതവും ശിവദാസ് കാരോളി നന്ദിയും പറഞ്ഞു.

രജിസ്ട്രേഷന് ഫോണിൽ ബന്ധപ്പെടാം : 94467 32728, 94460 68788.