കോഴിക്കോട് : സ്റ്രുഡന്റസ് പൊലീസ് കാഡറ്റ് കോഴിക്കോട് സിറ്റിയുടെ ആഭിമുഖ്യത്തിൽ അശരണരായ ആളുകൾക്കായി നടത്തി വരുന്ന സമൂഹ അടുക്കളയിൽ ചെമ്മങ്ങാട് പൊലീസ് സ്റ്റേഷൻ ഭക്ഷണ വിതരണം നടത്തി.

ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ സമാഹരിച്ച തുക എസ്.എച്ച്.ഒ എലിസബത്ത് കെ.എ, എസ്.പി.സി നോഡൽ ഓഫീസർ അസി.കമ്മിഷണർ രജികുമാറിന് കൈമാറി. എസ്.പി.സി അസി. നോഡൽ ഓഫീസർ ഷിബു പി.പി, ചെമ്മങ്ങാട് പൊലീസ് സ്റ്റേഷൻ എസ്.ഐ സനൽകുമാർ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ നിർവാഹക സമിതി അംഗം രാജേഷ്.എസ്.വി എന്നിവർ പങ്കെടുത്തു.