താമരശ്ശേരി:ഡി .വൈ .എഫ് .ഐ .താമരശ്ശേരി സൗത്ത്-പരപ്പൻപൊയിൽ മേഖല കമ്മിറ്റി നടത്തി കൊണ്ടിരിക്കുന്ന സ്നേഹ പൊതി വിതരണത്തിനുള്ള ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള ചെലവ് കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സി .ഐ .ടി .യു താമരശ്ശേരി യൂണിറ്റ് നൽകി .യൂണിയൻ ഏരിയ സെക്രട്ടറി കെ .വിജയകുമാർ ഡി .വൈ .എഫ് .ഐ ജില്ലാ കമ്മിറ്റി അംഗം വി .ലിജുവിന് കൈമാറി .യൂണിയൻ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് ഷബീർ ,അജിത .കെ .വി ,റജീന ഉമ്മൻ ,ഡി .വൈ .എഫ് .ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ എം .വി .യുവേഷ് ,ബിജീഷ് .എൻ .കെ ,മുഹമ്മദ് സിനാൻ എന്നിവർ സംബന്ധിച്ചു .