കുറ്റ്യാടി :കായക്കൊടി പഞ്ചായത്തിലെ കുട്ടൂർ വാർഡിൽ പട്ടർകുളങ്ങര കൈരളി ഗ്രന്ഥാലയം അക്ഷര സേന പ്രവർത്തകരുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനം നടത്തി. പഞ്ചായത്ത് അംഗം കെ.പി.ബിജു ഉദ്ഘാടനം ചെയ്തു. വത്സരാജൻ വി കെ സിദ്ധാർത്ഥ് .എ പി പ്രജീഷ് .സുഗുതൻ ഇ. വിജേഷ് സി കെ ഷറഫുദീൻ അഖിൽദാസ് എന്നിവർ നേതൃത്വം കൊടുത്തു.