കോഴിക്കോട് : ലക്ഷദ്വീപിൽ ഫാസിസ്റ്റ് നയങ്ങൾ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര ഭരണകൂട നിലപാടിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വാട്‌സ് ആപ്പ് നമ്പറിലേക്ക് എ.ഐ.വൈ.എഫ് നേതൃത്വത്തിൽ പ്രതിഷേധ സന്ദേശം അയച്ചു.
സംസ്ഥാന വ്യാപകമായി ഒരു ലക്ഷം സന്ദേശങ്ങളാണ് അയച്ചത്. ജില്ലാതല ഉദ്ഘാടനം സാഹിത്യകാരൻ കെ.പി. രാമനുണ്ണി നിർവഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.പി. ഗവാസ്, ജില്ലാ ഭാരവാഹികളായ റിയാസ് അഹമ്മദ്, കെ. സുജിത്ത്, ആകാശ് ചെറൂപ്പ, എം.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.