പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനം. പ്രധാന ടൗണുകളായ ആവള, മഠത്തിൽ മുക്ക്, പന്നിമുക്ക്, ചെറുവണ്ണൂർ, കക്കറമുക്ക്, മുയിപ്പോത്ത് എന്നിവിടങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ ലോകപരിസ്ഥിതി ദിനത്തിൽ ശുചീകരിക്കും. 6 ന് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വീടുകളിലും സാനിറ്റൈസേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ശുചീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.രാധ അദ്ധ്യക്ഷത വഹിച്ചു. സർക്കാർ നിർദേശങ്ങൾ പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ് കുമാർ അവതരിപ്പിച്ചു. എച്ച്.ഐ കെ. മനോജ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. സെക്രട്ടറി കെ.വിനോദ് കുമാർ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ കെ.നവീൻ നന്ദിയും പറഞ്ഞു.