കോഴിക്കോട്: പരേതനായ മമ്പാട് കെ.പി.കെ തങ്ങളുടെ മകൻ ഡോ.മുല്ലക്കോയ തങ്ങൾ (74) ദുബായിൽ നിര്യാതനായി. ദീർഘകാലം ത്വായിഫിലും മദീനയിലും ഗവ. സർവീസിലായിരുന്നു.
ഭാര്യ: പരേതനായ ഹസ്സൻ ജിഫ്രി തങ്ങളുടെ (മമ്പറം) മകൾ സൈനബ ജിഫ്രി. മക്കൾ: ഡോ. മുഹമ്മദ് ഷലൂബ് (മെഡിക്കൽ ഡയറക്ടർ, മെട്രോ ഹോസ്പിറ്റൽ), സഫ്വാൻ അഫ്ദൽ (എൻജിനിയർ, യു.എസ്.എ), ഡോ. സഫ ഫാത്വിമ (ദുബായ്), ഡോ. ഹുസ്സാം ഹസ്സൻ (റെഡ് ക്രസന്റ് ഹോസ്പിറ്റൽ, ഫറോക്ക്).
മരുമക്കൾ: ഡോ.റാസി അഹമ്മദ് (ദുബായ്), നാസ്‌നീൻ (ചാവക്കാട്), ഹലീമ (കൊല്ലം), ഖദീജ (തിരുവനന്തപുരം). സഹോദരൻ: പൂക്കോയ തങ്ങൾ (മമ്പാട്).