കുന്ദമംഗലം: പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർ കൊവിഡ് കിറ്റ് വിതരണം ചെയ്തു. മുക്കം ഫയർ ഫോഴ്സ്, കുന്ദമംഗലം, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകൾ, കുന്ദമംഗലം ഇലക്ട്രിസിറ്റി ബോർഡ് എന്നിവിടങ്ങളിലേക്കാണ് കിറ്റുകൾ നൽകിയത്. പ്രിൻസിപ്പൽ ഇൻ ചാർജ് എം.കെ.ഹസീല ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഓഫീസർ രതീഷ് ആർ. നായർ, വളണ്ടിയർമാരായ ദിനു, സച്ചിൻ എന്നിവർ സംബന്ധിച്ചു.