താമരശ്ശേരി: മൈക്കാവ് ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലോക ക്ഷീരദിനം ആചരിച്ചു.കൊവിഡ് പ്രൊട്ടോകോൾ പ്രകാരം നടന്ന ചടങ്ങിൽ സംഘം പ്രസിഡൻ്റ് തോമസ് ജോൺഞാളിയത്ത് പതാക ഉയർത്തി.പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സെക്രട്ടറി സി.ജെ.പൗലോസ്, മത്തായി പരിയേടത്ത്, റോയി ചെറുകാട്ടിൽ, സിന്ധു ബാബു, സിനു എന്നിവർ പങ്കെടുത്തു.