കോഴിക്കോട്: ഫ്ലാറ്റിന് മുകളിൽ കൂട്ടിയിട്ട മാലിന്യത്തിന് തീപിടിച്ചു. നടക്കാവിലെ റോയൽ എൻക്ലെവ് ഫ്ലാറ്റിന്റെ ടെറസിൽ കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. ഫ്ലാറ്റിലെ താമസക്കാർ ഉപേക്ഷിച്ച ചിരട്ട, റബ്ബർ ഷീറ്റ്, ചെരുപ്പുകൾ എന്നിവയക്കാണ് തീപിടിച്ചത്. ആരെങ്കിലും തീകൊളുത്തിയതാവാനാണ് സാധ്യതെയെന്ന് കരുതുന്നു. രാവിലെ 10.30നാണ് സംഭവം. ബീച്ച് അഗ്നിശമന കേന്ദ്രത്തിലെ സ്‌റ്റേഷൻ ഓഫീസർ പി.സതീശന്റെ നേതൃത്വത്തിലുള്ള സംഘമെത്തി തീയണച്ചു.