കുറ്റ്യാടി:ചാത്തൻകോട്ടുനട എ.ജെ ജോൺ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകർ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സ്നേഹസമ്മാനമായി നൽകുന്നു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ ടി.ടി മൂസ, പിടിഎ പ്രസിഡന്റ് റോയി പുല്ലാട്ട് മാനേജർ ഫാ: തോമസ് ഇടയാൽ, പ്രിൻസിപ്പൽ ബിന്ദു മൈക്കിൾ, എസ്.എം.സി ചെയർമാൻ കെ.ടി മോഹനൻ എന്നിവർ ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി ജി.കട്ടക്കയം നന്ദി രേഖപ്പെടുത്തി.