img20210602
ജൈവകർഷകൻ വിനോദ് മണാശ്ശേരിയിൽ നിന്ന് ഔഷധ അരിയും മഞ്ഞളും മുക്കം പ്രസ് ക്ലബ്ബ് ഭാരവാഹികൾ ഏറ്റുവാങ്ങുന്നു

മുക്കം: മുൻനിര പോരാളികൾക്ക് ജൈവകർഷകന്റെ കൈത്താങ്ങ്. മണാശ്ശേരി സ്വദേശി വിനോദ് മണാശ്ശേരിയാണ് സ്വയം വിളയിച്ചെടുത്ത ഔഷധ അരിയും മഞ്ഞളും പൊലീസ്, അഗ്നിശമന സേന, മാദ്ധ്യമപ്രവർത്തകർ എന്നിവർക്ക് വിതരണം നടത്തിയത്. കല-കായിക -സാംസ്കാരിക മേഖലകളിലും നിറസാന്നിദ്ധ്യമായ വിനോദ് മണാശ്ശേരി സിനിമ സംവിധായകനുമാണ്. രക്തശാലി അരിയും മഞ്ഞളും പായ്ക്ക് ചെയ്ത് ഓട്ടോറിക്ഷയിൽ ഓരോ സ്ഥാപനങ്ങളിലും എത്തിച്ചാണ് വിതരണം നടത്തിയത്. അഗ്നിശമന സേനയ്ക്കുള്ള കിറ്റ് സ്റ്റേഷൻ ഓഫീസർ വി.ജയപ്രകാശ്, അസി. ഓഫീസർ വിജയൻ നടുതൊടികയിൽ എന്നിവരും മാദ്ധ്യമ പ്രവർത്തകർക്കുള്ള കിറ്റ് പ്രസ് ക്ലബ് പ്രസിഡൻ്റ്.സി.ഫസൽ ബാബു, സെക്രട്ടറി ബി.കെ.രബിത്ത് എന്നിവരും ഏറ്റു വാങ്ങി. പൊലീസിനുള്ള കിറ്റ് മുക്കം ഇൻസ്പെക്ടർ എസ്.നിസാം ഏറ്റുവാങ്ങി.