കോഴിക്കോട്: ഇന്ധന വില നിരന്തരം വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന സമീപനം കേന്ദ്ര സർക്കാർ തിരുത്തേണ്ടതുണ്ടെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് കേരള സംസ്ഥാന ചെയർമാൻ കെ.ജി.വിജയകുമാരൻ നായർ പറഞ്ഞു.
'കൊവിഡ് പ്രതിസന്ധിയും ഇന്ധനവില വർദ്ധനവും" എന്ന വിഷയത്തിൽ സി.എഫ്.കെ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡൻറ് സക്കരിയ്യ പള്ളിക്കണ്ടി അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് ചെയർമാൻ പി.അബ്ദുൽ മജീദ്, ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് തുറയൂർ എന്നിവരും പങ്കെടുത്തു.