പുതുപ്പാടി: ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പുതുപ്പാടി എഫ്.എൽ.ടി.സിയിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ നൽകി. പഞ്ചായത്ത് കോർഡിനേറ്റർ നാരായണൻ കുട്ടി, ആം ആദ്മി പാർട്ടി വോളണ്ടിയർ ശംസാദ് പൂക്കോട്ടിൽ എന്നിവർ ചേർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ കുട്ടി സുൽത്താന് കൈമാറി.ജനപ്രതിനിധികളായ നജ്മുന്നിസ ശരീഫ്, മുൻ അംഗം ഷാഫി വളഞ്ഞപാറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.