മാത്തോട്ടം: കോഴിക്കോട് കോർപറേഷൻ റിട്ട. ഉദ്യോഗസ്ഥൻ ആമിന നികേതനിൽ മക്കാച്ചി മാളിയക്കൽ മമ്മദ് കോയ (85) നിര്യാതനായി. മുൻ എം.എൽ.എ സി.പി കുഞ്ഞുവിന്റെ ഭാര്യാസഹോദരനും കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദിന്റെ അമ്മാവനുമാണ്.
ഭാര്യ: ഉസ്സുംബ്രായിം വീട്ടിൽ ശരീഫ. മക്കൾ: സലീത അസിസ്, ശർബീന ഫാറൂഖ്, ശംഷിർ (ഖത്തർ), സോണിയ റഫീഖ് (ദുബായ് ). മരുമക്കൾ: സി.പി അബ്ദുൽ അസീസ്, ഉമ്മർ ഫാറൂഖ് (ഖത്തർ), മുഹമ്മദ് റഫീഖ് (ദുബായ്), ഫെമിന ശംഷീർ (ഖത്തർ). സഹോദരങ്ങൾ: അബൂബക്കർ (ഔക്കു), പരേതനായ ഉസ്മാൻ, കദീശബി, ഇമ്പിച്ചായിശബി, നസീമ, സബിത, ഹുസ്‌ന, ഷംല.