hymavathi
ഡോ. സി.വി.ഹൈമവതി

കോഴിക്കോട്: കോഴിക്കോട് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് ഹിന്ദി വിഭാഗം റിട്ട. അദ്ധ്യാപിക ഡോ. സി.വി.ഹൈമവതി (71) നിര്യാതയായി. മലയാള മനോരമ കണ്ണൂർ യൂണിറ്റ് സീനിയർ കോ ഓർഡിനേറ്റിംഗ് എഡിറ്ററായിരുന്ന ഫാറൂഖ് കോളേജ് റോഡ് 'ആലോക് "വീട്ടിൽ എം. ബാബുരാജിന്റെ ഭാര്യയാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.

തലശ്ശേരി ബ്രണ്ണൻ കോളേജിലും മൊകേരി ഗവ. കോളജിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ പരീക്ഷാ ബോർഡ് അംഗമായിരുന്നു.
മക്കൾ: എം.നിതിൻ ബാബു (പ്രിന്റ് ആർട്സ് ഓഫ് സെറ്റ് ), എം.നിത (സോഫ്‌റ്റ്‌വെയർ എൻജിനിയർ,തിരുവനന്തപുരം). മരുമക്കൾ: സബിത, അരുൺ കാഞ്ഞിരശ്ശേരി (മാനേജർ, ഇവൈ, തിരുവനന്തപുരം).

സഹോദരങ്ങൾ: സി.വി.ധനഞ്ജയൻ (റിട്ട. ചീഫ് മാനേജർ, ഗ്രാമീൺ ബാങ്ക്), ഉമാവതി (റിട്ട. ഹെഡ്മിസ്ട്രസ്, കാടാച്ചിറ ഹൈസ്കൂൾ, കണ്ണർ ), പരേതയായ ഭാനുമതി ( ചിറക്കൽ രാജാസ് ഹൈസ്കൂൾ മുൻ അദ്ധ്യാപിക), രമാവതി (മുംബൈ).