1
ബാങ്കിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തുന്നു

കൊടിയത്തൂർ: കൊടിയത്തൂർ സർവീസ് സഹകരണല ബാങ്കിന്റെ ആഭിമുഖ്യത്തിൽ മഴക്കാലപൂർവ ശൂചികരണം നടത്തി. ബാങ്കിന്റ വിവിധ ബ്രാഞ്ചുകളും സ്ഥാപനങ്ങളും പരിസരവും ശുചീകരിച്ചത്. ബാങ്ക് പ്രസിഡന്റ് വി. വസീഫ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്നു. ബാങ്ക് ഡയറക്ടർമാരായ വി.കെ. അബൂബക്കടർ, എ.സി. നിസാർബാബു തുടങ്ങിയവർ പ്രസംഗിച്ചു.ബാങ്ക് സെക്രട്ടറി കെ. ബാബുരാജ് സ്വാഗതവും, അസി. സെക്രട്ടറി കെ. മുരളീധരൻ നന്ദിയും പറഞ്ഞു.