താമരശ്ശേരി: മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം സമൂഹ അടുക്കള വഴി തയ്യാറാക്കുന്ന ഭക്ഷണപ്പൊതി വിതരണത്തിന്റെ മുൻപന്തിയിലാണ് ഉത്തര പ്രദേശ് സ്വദേശി ഷാഹിൽ ഖാൻ. അടുക്കള ആരംഭിച്ചത് മുതൽ പ്രവർത്തകർക്കൊപ്പം ഷാഹിലുമുണ്ട്. താമരശ്ശേരി ചുങ്കത്തെ ബാർബർ ഷോപ്പിലെ ജീവനക്കാരനായിരുന്ന ഷാഹിലിന് ലോക്ക് ഡൗണിൽ കട തുറക്കാൻ പറ്റാത്തതോടെ ജോലിയില്ലാതായി. തുടർന്നാണ് ചുങ്കത്ത യുവാക്കൾക്കൊപ്പം ഷാഹിലും സേവന രംഗത്തിറങ്ങിയത്. പുലർച്ച തന്നെ പാചകപുരയിൽ സഹായത്തിനും തുടർന്ന്,ഭക്ഷണം വീടുകളിൽ എത്തിക്കാനും, യാത്രക്കാർക്ക് വിതരണം ചെയ്യാനും മറ്റുള്ളവർക്കൊപ്പം ഷാഹിൽ ആവേശത്തോടെ മുൻപന്തിയിലാണ്.