വടകര: എടച്ചേരി പഞ്ചായത്തിലെ തുരുത്തിയിൽ നിന്നും ചാരായം വാറ്റുവാനുള്ള 280 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എടച്ചേരി പൊലീസ് പിടിച്ചെടുത്തു നശിപ്പിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എടച്ചേരി സി.ഐ വിനോദ് വിളയാട്ടൂറിന്റെ നിർദ്ദേശ പ്രകാരം എസ്.ഐ തങ്കരാജ്, എ.എസ്.ഐമാരായ മനോജ്, സജീവൻ, ജനമൈത്രി പൊലീസ് സേനാംഗങ്ങളായ സിജുകമാർ ,ഹേമന്ദ് കുമാർ തുടങ്ങയിവരാണ് റെയ്ഡിൽ പങ്കെടുത്തത്