കോഴിക്കോട്: ഈസ്റ്റ് നടക്കാവിൽ 'സബാഷി'ൽ റിട്ട. പി.ഡബ്ള്യൂ.ഡി. ചീഫ് എൻജിനിയർ എം. ബാലകൃഷ്ണൻ (82) നിര്യാതനായി. അഖില ഭാരത പത്മശാലിയ മഹാസഭ മുൻ വൈസ് പ്രസിഡന്റും കേരള പത്മശാലിയ സംഘം മുൻ സംസ്ഥാന പ്രസിഡന്റുമാണ്. ഭാര്യ: കെ.പി. സാവിത്രി (റിട്ട. ഡിസ്ട്രിക്ട് ട്രഷറി ഓഫീസർ). മക്കൾ: ഷീജ എം, ഷീന എം, ഡോ. എം. ഷീജിത്ത് (കെ.എം.സി.ടി. ഡെന്റൽ കോളേജ്, മുക്കം). മരുമക്കൾ: ജയരാജ് ഒ. (സീനിയർ എൻജിനിയർ, എസ്.എസ്.എച്ച് ഇന്റർനാഷണൽ കൺസൾട്ടന്റ്സ്, അബുദാബി), ഡോ.അനിൽ കെ (റിട്ട. അസോസിയേറ്റ് പ്രൊഫസർ, എസ്.എൻ കോളേജ്, കണ്ണൂർ), ഡോ.ഭവ്യ ഷീജിത്ത്. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.