1

കുറ്റ്യാടി: യൂത്ത് കെയർ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രീൻ കെയർ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ആയിരം വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചു. മാവുള്ള ചാലിൽ നടന്ന ചടങ്ങിൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് വൃക്ഷതൈ വിതരണം നടത്തി ഉദ്ഘാടനം നിർവഹിച്ചു.കുറ്റ്യാടി ബ്ലോക്ക് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഇ.എം അസ്ഹർ അദ്ധ്യക്ഷത വഹിച്ചു. കെ.ഫവാസ്, എ.സി അമ്മത്, കെ ഷാരോൺ, എ.ടി അജിത, കെ ജാനിഫ്, കെ.കെ റിഷാദ്, കെ.ഷോബിൻ, ടി.പി ഹമീദ് എന്നിവർ പ്രസംഗിച്ചു