കോഴിക്കോട്:ബാങ്ക് ഡെപ്പോസിറ്റ് കളക്ടർമാരെ കൊവിഡ് വാക്സിൻ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ബാങ്ക് ഡെപ്പോസിറ്റ് കളക്ടേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.അക്ബർ ആവശ്യപ്പെട്ടു. ഓഫീസ് ജീവനക്കാരെ മുൻഗണന പട്ടികയിൽ ഉൾപെടുത്തുകയും നൂറുകണക്കിന് ആളുകളെ സന്ദർശിച്ച് നിക്ഷേപം സമാഹരിക്കുകയും ചെയ്യുന്ന ഡെപ്പോസിറ്റ് കളക്ടർമാരെ അവഗണിച്ചത് ശരിയായില്ല. മുഖ്യമന്ത്രി,
ആരോഗ്യ, തൊഴിൽ മന്ത്രിമാർ പ്രശ്നത്തിൽ ഇടപ്പെട്ട് പരിഹാരം കാണണമെന്നും യൂണിയൻ
ആവശ്യപ്പെട്ടു: