kunnamangalam-news

കുന്ദമംഗലം: ലോക പരിസ്ഥിതി ദിനത്തിൽ തേക്ക് മുത്തശ്ശിക്ക് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ ആദരവ്. കാരന്തൂരിനും കുന്ദമംഗലത്തിനുമിടയിൽ ദേശീയപാതയോരത്താണ് 125 വർഷത്തിലധികം പഴക്കമുള്ള മുത്തശ്ശിതേക്ക് നിൽക്കുന്നത്. ഈ തേക്കിന് സമീപത്താണ് മ‌ർകസ് സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നത്. മർകസ് വരുന്നതിന് മുമ്പ് തേക്കിൻ ചുവട്ടിൽ എന്നായിരുന്നു ഇവിടുത്തെ സ്ഥലനാമം. ഗ്രാമപഞ്ചായത്ത് ഹാരാർപ്പണം നടത്തിയാണ് മുത്തശ്ശി തേക്കിനെ ആദരിച്ചത്. ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംങ് കമ്മറ്റി ചെയർമാൻമാരായ പ്രീതി യുസി, ഷബ്ന റഷീദ്, ചന്ദ്രൻ തിരുവലത്ത്, മെമ്പർമാരായ ലിബിന രാജേഷ്, അംബിക ദേവി, ജസീല ബഷീർ, ഷൈജ വളപ്പിൽ,ഷമീറ അരീപ്പുറത്ത്, ഷാജി ചോലക്കൽ മീത്തൽ, കെ.കെ.സി നൗഷാദ്, ബൈജു സി.എം, ഫാത്തിമ ജസ്ലി, നജീബ് പാലക്കൽ എന്നിവർ പ്രസംഗിച്ചു.