കോഴിക്കോട്: കൊറ്റിയത്ത് രാമുണ്ണി വക്കീലിന്റെ ചരമശതാബ്ദി ദിനം എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു .അത്താണിക്കൽ ഗുരുവരാശ്രമത്തിൽ പുഷ്പാർച്ചനയും ഓൺലൈൻ അനുസ്മരണവും നടന്നു. യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഭാരവാഹികളായ അഡ്വ.എം.രാജൻ, കെ.ബിനുകുമാർ എന്നിവർ പ്രസംഗിച്ചു. മലബാർ തീയ്യ സമാജത്തിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണം സംസ്ഥാന പ്രസിഡന്റ് ഷിബിൻ ഹരിദാസ് പാലക്കാട് ഉദ്ഘാടനം ചെയ്തു. ഉദിനൂർ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. അരുൺ കണ്ണൂർ, രാജേഷ് വരക്കൽ എന്നിവർ പ്രസംഗിച്ചു.