1
സ്നേഹതീരം റെസിഡൻസ് അസോസിയേഷന്റെ ഫോഗിംഗ് പരിപാടി വാർഡ് മെമ്പർ കൈതയിൽ ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു.

വടകര: വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിന്‍റെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന്, 'സ്നേഹതീരം' റസിഡൻസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഫോഗിംഗ് നടത്തി. പഞ്ചായത്തിലെ നാല്, അഞ്ചു വാർഡുകളിൽ റസിഡൻസ് അസോസിയേഷന്റെ പരിധിയിൽപ്പെട്ട എല്ലാ വീടുകളിലും ഫോഗിംഗ് പൂർത്തിയാക്കി. നാലാം വാർഡ് മെമ്പർ കൈതയിൽ ഷറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെ.പി വാസു, ആർ.യൂനുസ്, പി.ടി സഹദ്, നൈസാം രാജഗിരി, കെ.കെ ഷർമിദ് എന്നിവർ നേതൃത്വo നൽകി.