1

കോഴിക്കോട്: പീപ്പിൾസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ശാന്തി ഹോസ്പിറ്റലിൽ കൊവിഡ് ചികിത്സാ കേന്ദ്രം ഒരുങ്ങി. ഡോ.എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 300 ബെഡ്, ഓക്സിജൻ സൗകര്യത്തോടെ 25 കിടക്കകൾ, വെന്റിലേറ്റർ സൗകര്യമുള്ള ക്രിട്ടിക്കൽ കെയർ കിടക്കകൾ എന്നിവ സജ്ജമാക്കി. കെ.എ.എസ്.പി കാരുണ്യത്തിന്റെ സഹായത്തോടെ സൗജന്യ ചികിത്സയാണ് ഒരുക്കിയിരിക്കുന്നത്. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി, ഐ.ഡബ്ല്യു.ടി ജനറൽ സെക്രട്ടറി അബ്‌ദുൾ ലത്തീഫ് , ശാന്തി ഹോസ്പിറ്റൽ സെക്രട്ടറി ഇ .കെ. മുഹമ്മദ്‌, മെഡിക്കൽ സൂപ്രണ്ട് അബ്‌ദുൾ ലത്തീഫ്, ജനറൽ മാനേജർ എം.കെ മുബാറക് എന്നിവർ പങ്കെടുത്തു.