rail

കോഴിക്കോട്: പാലക്കാട് റെയിൽവേ ഡിവിഷനിൽ കോഴിക്കോട്, വടകര ഉൾപ്പെടെ 15 സ്റ്റേഷനുകൾക്ക് ഐ.എസ്.ഒ അംഗീകാരം. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശേരി, കൊയിലാണ്ടി, തിരൂർ, കുറ്റിപ്പുറം, പാലക്കാട് ജംഗ്ഷൻ, ഒറ്റപ്പാലം, ഷൊർണൂർ ജംഗ്ഷൻ, മംഗലാപുരം ജംഗ്ഷൻ, മംഗലാപുരം സെൻട്രൽ എന്നിവയാണ് മറ്റ് സ്റ്റേഷനുകൾ. ദക്ഷിണ റെയിൽവേയിൽ ലഭിച്ച 39 റെയിൽവേ സ്റ്റേഷനുകളിൽ 15 എണ്ണവും നേടിയത് പാലക്കാട് ഡിവിഷനാണ്. മികച്ച പരിസ്ഥിതി സൗഹാർദ്ദ പ്രവർത്തനങ്ങൾ വിലയിരുത്തി അന്താരാഷ്ട്ര ഏജൻസിയാണ് ഐ. എസ് ഒ :14001 സർട്ടിഫിക്കറ്റ് സമ്മാനിക്കുന്നത്.