വടകര: പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മടപ്പളി ഹയർ സെക്കൻഡറി സ്കൂളിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകനും കർഷകനുമായ ബാബു മാസ്റ്ററെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ അങ്കണത്തിലെ മരമുത്തശ്ശിക്ക് ബൊക്ക നല്കി ആദരിക്കുകയും ചെയ്തു. വിദ്യാർത്ഥികൾക്കായി ഓൺലൈനിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.ഗൃഹാങ്കണങ്ങളിൽ വൃക്ഷതൈകൾ നടുകയും ചെയ്തു. പ്രധാനദ്ധ്യാപകനായ കെ.പി ധനേഷ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ ഹരിദാസൻ, ജയ ഷീല, രാജീവ് കുമാർ എന്നിവർ പ്രസംഗിച്ചു.