1

താമരശ്ശേരി: കൊവിഡ് നിയന്ത്രണം ലംഘിച്ച് താമരശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം വിവാദത്തിൽ. പഞ്ചായത്ത് പ്രസിഡന്റ് തൈ നടുന്ന ചടങ്ങിൽ മെമ്പർമാർ, ജീവനക്കാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അടക്കം അമ്പതിലധികം ആളുകളെ പങ്കെടുപ്പിച്ചതാണ് വിവാദമായത്. സാമൂഹിക അകലം പാലിക്കാതെയാണ് വൃക്ഷ തൈ നടൽ ഉദ്ഘാടനം നടന്നത്.