കോഴിക്കോട്: മിൽമ മലബാർ മേഖലാ യൂണിയൻ പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി ഹെഡ് ഓഫീസ് വളപ്പിലും ഡെയറികളിലും വൃക്ഷത്തൈകൾ നട്ടു.

'ആവാസവ്യവസ്ഥയുടെ പുന:സ്ഥാപനം' എന്ന വിഷയത്തിൽ പോസ്റ്റർ രചനാ മത്സരം ഒരുക്കി. മാനേജിംഗ് ഡയറക്ടർ ഡോ. പി.മുരളി മുഖ്യപ്രഭാഷണം നടത്തി. വിജയികൾക്ക് സീനിയർ മാനേജർ എൻ.കെ. പ്രേംലാൽ, കെ.സി.ജെയിംസ്, മാനേജർ കെ.പ്രേമാനന്ദൻ എന്നിവർ സമ്മാനം നൽകി.

'പരിസ്ഥിതിയും കാലാവസ്ഥാ പ്രതിസന്ധിയും; എന്ന വിഷയത്തെ ആസ്പദമാക്കി ഒരുക്കിയ വെബിനാർ ചെയർമാൻ കെ.എസ് മണി ഉദ്ഘാടനം ചെയ്തു.