പേരാമ്പ്ര : ലോക പരിസ്ഥിതിദിനത്തിൽ പക്ഷിനിരീക്ഷണ ശാസ്ത്രജ്ഞനുമായ ഡോ: അബ്ദുള്ള പാലേരിയെ ബി.ജെ.പി കർഷക മോർച്ച പ്രവർത്തകർ ആദരിച്ചു. കർഷക മോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജീഷ് പൊന്നാടയണിയിച്ച് ആദരിച്ചു. ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി തറമൽ രാഗേഷ്, ബിനീഷ് എടവരാട്, എ.പ്രകാശൻ , കുനിയിൽ ശ്രീധരൻ , വി.സി നാരായണൻ , സി.കെ രവിന്ദ്രൻ എന്നിവർ സംബന്ധിച്ചു.