വാണിമേൽ :കളഞ്ഞുകിട്ടിയ സ്വർണമാല തിരികെ നൽകി മാതൃകയായി പ്രധാനദ്ധ്യാപകൻ.നെടുപറമ്പ് എൽ.പി സ്കൂളിലെ പ്രധാനദ്ധ്യാപകനാണ് പായികുണ്ടിലെ മടോപൊയിൽ അശോകൻ.കരുകുളം അയ്യങ്കിയിലെ വി.പി ഷൈനിയുടെ നാലു പവൻ വരുന്ന സ്വർണ്ണമാലയാണ് നഷ്ടമായത്. സ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ കെ.പി മിനി,സ്കൂൾ മാനേജർ കെ..പി കൃഷ്ണൻ മറ്റ് സഹ അധ്യാപകരുടെയും എന്നിവരുടെ സാന്നിധ്യത്തിൽ മാല ഷൈനിയെ തിരിച്ചേൽപ്പിച്ചു..