വാണിമേൽ: ലോക്ക് ഡൗണിന്റെ മറവിൽ ക്വാറി മാഫിയ കിഴക്കൻ മലയോര മേഖലയിൽ തുടരുന്ന അനധികൃത ഖനനം തടയണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി മോഹനൻ പാറക്കടവ് ആവശ്യപ്പെട്ടു.

നേരത്തെ കണ്ടിവാതുക്കലും വിലങ്ങാട്ടും മണ്ണിടിച്ചിലുണ്ടായപ്പോൾ മലയോ രമേഖലയിൽ ഒരിടത്തും ഖനനം അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം ഉറപ്പു നൽകിയതാണ്. പരിസ്ഥിതിദുർബല പ്രദേശങ്ങളിൽ പോലും ഖനനം നടക്കുന്നുണ്ട്.