കോഴിക്കോട്: റോഡ് സുരക്ഷയ്ക്ക് തടസമാകുന്ന പരസ്യങ്ങൾ, കാഴ്ചമറയ്ക്കുന്ന വസ്തുക്കൾ, റോഡിലും പാതയോരങ്ങളിലും കൂട്ടിയിട്ട കെട്ടിട നിർമ്മാണ സാമഗ്രികൾ എന്നിവ നീക്കം ചെയ്യാനുളള നടപടി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. ബോർഡുകൾ, വസ്തുക്കൾ, സാമഗ്രികൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ജില്ലയിലെ ആർ.ടി.ഒ, ആർ.ടി.ഒ (എൻഫോഴ്സ്മെന്റ്)മാരുടെ വാട്സ് ആപ്പിലോ ഇ-മെയിലിലോ ചിത്രങ്ങൾ സഹിതം പരാതി നൽകാം. ആർ.ടി.ഒ വാട്സ് ആപ്പ് നമ്പർ /ഇ.മെയിൽ: 8547639011, kl11.mvd@kerala.gov.in, ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വാട്സ് ആപ്പ് നമ്പർ/ഇ.മെയിൽ: 9188961011, rtoe11.mvd@kerala.gov.in.