കോഴിക്കോട് : കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിൽ പാവപ്പെട്ടവർക്ക് ബി.ജെ.പി വീട് നിർമ്മിച്ച് നൽകുന്ന താമരപ്പുര പദ്ധതിയിൽ നാലാമത്തെ വീടിന് തറക്കല്ലിട്ടു.
വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനിയിൽ കടലാക്രമണത്തിൽ വീട് തകർന്ന കുടുംബത്തിനാണ് വീട് നിർമിക്കുന്നത്.
ബി.ജെ.പി കോഴിക്കോട് കോർപ്പറേഷൻ പാർലമെന്ററി പാർട്ടി ലീഡർ ടി. രനീഷ് തറക്കല്ലിട്ടു. താമരപ്പുര നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ. ഷൈബു അദ്ധ്യക്ഷത വഹിച്ചു. ചെറോട്ട് വയലിലും വെസ്റ്റ്ഹിൽ പക്കുവീട്ടിൽ ക്ഷേത്ര പരിസരത്തും രണ്ട് വീടുകൾ നിർമിച്ച് നൽകിയിട്ടുണ്ട്. മൂന്നാമത്തെ വീടിന്റെ പ്രവൃത്തി കാമ്പുറം ബീച്ചിൽ നടന്നു വരുന്നു. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സി. സുധീഷ് മുഖ്യാതിഥിയായി.
യുവമോർച്ച സംസ്ഥാന മഹിള കോ ഓർഡിനേറ്റർ അഡ്വ. എൻ.പി. ശിഖ, താമരപ്പുര കമ്മിറ്റി ജനറൽ കൺവീനർ എൻ.പി. പ്രകാശൻ , ട്രഷറർ ടി. ഷിജു , കെ.അജയഘോഷ് , കെ.വി. രൂപേഷ്, ജിഷ ഷിജു , റൂബി പ്രകാശൻ , സുനിൽ ,രാജേഷ് എന്നിവർ സംസാരിച്ചു.