കോഴിക്കോട്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തണൽ ഗ്രാമസേവാസമിതി 'വീട്ടിൽ ഒരു മരം" പദ്ധതിയ്ക്ക് തുടക്കമിട്ടു. സമിതി വൈസ് പ്രസിഡന്റ് കെ കെ.രവീന്ദ്രനാഥൻ നായർ വീട്ടുവളപ്പിൽ മരം നട്ട് ഉദ്ഘാടനം നിർവഹിച്ചു. കെ.പി രാജീവൻ കോവൂർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജേഷ് പി. മാങ്കാവ് പരിസ്ഥിതിദിന സന്ദേശം നൽകി. യു.എസ്.ഹരിപ്രസാദ്, പി.വിഷ്ണു, യു.എസ്.അഭിലാഷ്, പി.അംജിത്ത്
എന്നിവർ സംസാരിച്ചു. കെ.ടി.വിൽജിത്ത് സ്വാഗതവും കെ.പി അനിൽകുമാർ നന്ദിയും പറഞ്ഞു.