രാമനാട്ടുകര: ശാസ്ത്ര സാഹിത്യ പരിഷത്ത് ഫാറൂഖ് കോളേജ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതിദിന​ത്തോടനുബന്ധിച്ച് ​ ​ ഗൂഗിൾമീറ്റ് വഴി " ​ ആവാസ ​ വ്യവസ്ഥകൾ വീണ്ടെടുക്കപ്പെടുമ്പോൾ "എന്ന വിഷയത്തിൽ ​ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു .​യൂണിറ്റ് പ്രസിഡന്റ്‌ ​ കെ. ഗംഗാധരൻ വിഷയം അവതരിപ്പിച്ചു.യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ​ കൗൺസിലർ ബീന കരംചന്ദ് അ​ദ്ധ്യ​ക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി സി.സുബ്രഹ്മണ്യൻ സ്വാഗത​വും ​ ​ മിഥുൻ ഷാ നന്ദി​യും ​ പറ​ഞ്ഞു.