കോഴിക്കോട്: നാദാപുരം ഖാസിയായി മേനക്കോത്ത് കുഞ്ഞബ്ദുല്ല മുസ്‌ല്യാരെ വലിയ ജുമാ മസ്ജിദ് പരിപാലന കമ്മിറ്റി തിരഞ്ഞെടുത്തു. ഖാസി പി.അഹമ്മദ് മൗലവിയുടെ നിര്യാണത്തെ തുടർന്ന് വന്ന ഒഴിവിലേക്കാണ് നിയമനം. മേനക്കോത്ത് കുടുംബത്തിൽ നിന്നാണ് നാദാപുരത്ത് ഖാസിയെ നിശ്ചയിച്ചുവരുന്നത്.
മുൻ ഖാസി മേനക്കോത്ത് അമ്മദ് മുസ്‌ല്യാരുടെ മകനാണ് കുഞ്ഞബ്ദുല്ല മുസ്‌ല്യാർ. ഖദീജയാണ് മാതാവ്.
കെ.കെ മഠത്തിൽ കുഞ്ഞബ്ദുല്ല, സി.വി. സുബൈർ, കണ്ണാത്ത് കുഞ്ഞാലി, കെ.ജി. അസീസ്, വലിയാണ്ടി ഹമീദ് തുടങ്ങിയവർ കമ്മിറ്റി യോഗത്തിൽ സംബന്ധിച്ചു.