മുക്കം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് ഫുട്ബാൾ അക്കാദമിയുടെ കൈത്താങ്ങ്.ഏഴുവർഷമായി മുക്കം മാമ്പറ്റയിൽ പ്രവർത്തിക്കുന്ന മുക്കം ഫുട്ബാൾ അക്കാദമിയാണ് മുക്കം നഗരസഭയ്ക്ക് പ്രതിരോധ പ്രവർത്തനത്തിന് കാൽ ലക്ഷം നൽകിയത്. ലിന്റോ ജോസഫ് എം.എൽ.എ തുക ഏറ്റുവാങ്ങി നഗരസഭ ചെയർമാൻ പി.ടി. ബാബുവിന് കൈമാറി. ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രജിത പ്രദീപ്,കൗൺസിലർ സി.വസന്തകുമാരി, രാജുമാമ്പറ്റ,ശ്രീതി സന്തോഷ്,കോച്ച് വിനീഷ് മുക്കം .എന്നിവർ സംബന്ധിച്ചു.