കോഴിക്കോട് : ചാരായം വാറ്റിയ സഹോദരന്മാർ പൊലീസ് പിടിയിലായി. പട്ടർപാലം വടക്കെടത്ത് മീത്തൽ ഷൈജു, മധു എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും വീട്ടിൽ ഒരേ സമയം അത്തോളി പൊലീസ് നടത്തിയ റെയ്ഡിൽ 350 ലിറ്റർ വാഷ് കണ്ടെത്തി. ഷൈജുവിന്റെ വീടിനോട് ചേർന്ന കുളിമുറിയിലും മധുവിന്റെ വീട്ടിലെ ടെറസിലുമാണ് പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ സൂക്ഷിച്ച വാഷ് കണ്ടെത്തിയത് . എസ്.ഐമാരായ ബാലചന്ദ്രൻ , കെ.ടി. രഘു , സുരേഷ് ബാബു എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.