കോഴിക്കോട് : താമരശ്ശേരിയിൽ 1410 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. മൊത്ത വിതരണക്കാരനായ താമരശ്ശേരി കുടുക്കിൽ ഉമ്മരം കയ്യേലിക്കുന്ന് സ്വദേശി കെ.കെ.നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കുടുക്കിൽ ഉമ്മരം അങ്ങാടിയിൽ വെച്ച് വിൽപ്പനക്കിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.ഇയാളുടെ കൈയിൽ നിന്നും പുറമെ വിവിധ സ്ഥലങ്ങളിൽ ഒളിപ്പിച്ചു വെച്ച നിലയിലുമായിരുന്നു ലഹരി വസ്തുക്കൾ.
താമരശ്ശേരി പ്രിൻസിപ്പൾ എസ്.ഐ ശ്രീജേഷ്, സി.പി.ഒ മാരായ ബീവീഷ്, ജിലു സെബാസ്റ്റ്യൻ, അബ്ദുൽ റഹൂഫ്, അനന്ദു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.